കെറി: കെറി വിമാനത്താവളത്തിലെ പുതിയ അറൈവൽ ഹാൾ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആയിരുന്നു യാത്രികർക്കായി കേന്ദ്രം തുറന്ന് നൽകിയത്. ഇതോടെ കോർക്ക് വിമാനത്താവളം വഴിയുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആയി.
മാർച്ച് മുതൽ ഹാളിലെ സൗകര്യം ആളുകൾ പ്രയോജനപ്പെടുത്തിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ കാര്യക്ഷമമായ ഇമിഗ്രേഷൻ, കസ്റ്റംസ് ഏരിയകൾ, വലിയ ലഗേജ് ബെൽറ്റ്, മികച്ച ശുചിമുറി സൗകര്യങ്ങൾ എന്നിവ പുതിയ ഹാളിൽ ഉണ്ട്.
Discussion about this post

