കോർക്ക് സിറ്റി: കോർക്കിൽ പുതിയ അപ്പാർട്ട്മെന്റ് പദ്ധതിയ്ക്ക് അനുമതി. ബ്ലാക്ക്റോക്കിൽ 90 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് പ്ലാനിംഗ് ബോർഡ് അനുമതി നൽകിയത്. ബ്ലാക്ക് റോക്കിലെ സൂപ്പർവാല്യു സ്റ്റോറിന് സമീപമാണ് അപ്പാർട്ട്മെന്റുകൾ വരുന്നത്.
അപ്പാർട്ട്മെന്റ് പദ്ധതിയ്ക്കെതിരെ കെട്ടിടങ്ങളുടെ ഉയരം കൂടുതലാണെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി രണ്ട് കുടുംബങ്ങൾ പ്ലാനിംഗ് ബോർഡിന് പരാതി നൽകിയിരുന്നു. എന്നാൽ പ്ലാനിംഗ് ബോർഡ് ഇത് തള്ളി. ഇതോടെയാണ് സ്ഥലത്ത് നിശ്ചയിച്ച പ്രകാരം അപ്പാർട്ട്മെന്റ് ഉയരുന്നത്.
മൂന്ന് ബ്ലോക്കുകളിലായി 74 അപ്പാർട്ട്മെന്റുകളും 12 ടൗൺഹൗസുകളും നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമേ നാല് ഡ്യൂപ്ലെക്സ് യൂണിറ്റും നിർമ്മിക്കും. ഇതെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് കൂടി പദ്ധതിയ്ക്ക് അനുമതി നൽകാനുണ്ട്. ഇത് കൂടി ലഭിച്ചാൽ അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

