കോർക്ക്: കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നിന്നും ക്രോഗ് പാട്രിക്കിലേക്കുള്ള തീർത്ഥായാത്ര നാളെ. വികാരി ജോജോ ജോസഫും, ഇടവകടപ്പട്ടക്കാരനായ ബിജോയ് കാരുകുഴിയിലും തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകും. കൗണ്ടി മയോയിൽ 764 മീറ്റർ ഉയരത്തിലാണ് പ്രമുഖ തീർത്ഥാടന കേന്ദ്രമായ ക്രോഗ് പാട്രിക്ക് സ്ഥിതിചെയ്യുന്നത്.
തീർത്ഥയാത്രയ്ക്ക് പുറമേ വിശ്വാസികൾക്കായി കുർബാനയും നടത്തപ്പെടും. ആദ്യമായാണ് യാക്കോബായ വിശ്വാസികൾ ക്രോഗ് പാട്രിക്കിൽ കുർബാന അർപ്പിക്കുന്നത്. തീർത്ഥ യാത്രയിലും കുർബാനയിലും പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Discussion about this post

