ഡബ്ലിൻ: ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം അയർലൻഡിൽ കാണാം. രാജ്യത്ത് ഇന്നും നാളെയും രാത്രികളിലാണ് ഈ അത്ഭുത പ്രതിഭാസം ദൃശ്യമാകുക. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ദൃശ്യമാകുന്ന പെഴ്സിഡ് ഉൽക്കാവർഷമാണ് ദൃശ്യമാകുന്നത്.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയ്ക്ക് ശേഷമാകും ഉൽക്കാ വർഷം ഏറ്റവും നന്നായി കാണാൻ സാധിക്കുക. ഈ സമയത്താണ് ധൂമകേതുവിന്റെ അവശിഷ്ടങ്ങളുള്ള ഏറ്റവും സാന്ദ്രമായ ഭാഗത്ത് കൂടി കടന്നുപോകുന്നത്. ഈ വേളയിൽ മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കളാണ് ദൃശ്യമാകുക.
അതേസമയം ഉൽക്കാവർഷം കാണാൻ ആഗ്രഹിക്കുന്നവർ ഇരുണ്ട ആകാശമുള്ള സ്ഥലത്തേക്ക് എത്തണം. 30-45 മിനിറ്റ് നേരം കണ്ണുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ സമയം നൽകണം. ഈ സമയം ഫോണിലേക്ക് നോക്കുന്നത് ഒഴിവാക്കുക.
Discussion about this post

