ഡബ്ലിൻ: സ്ഥിരം തസ്തികയിൽ നിയമനവുമായി ഗാർഡ. എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കാണ് ഇപ്പോൾ ഗാർഡ ആളുകളെ തേടുന്നത്. മലയാളികൾക്ക് ഉൾപ്പെടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
37,919 യൂറോയാണ് പ്രാരംഭ ശമ്പളം. അർഹരായവർക്ക് നാളെ ഉച്ചയ്ക്ക് മൂന്ന് മണിവരെ അപേക്ഷിക്കാം. നാഷണൽ ഫ്രെയിംവർക്ക് ഓഫ് ക്വാളിഫിക്കേഷൻ ലെവൽ ആറ് ആണ് ഏറ്റവും കുറഞ്ഞ യോഗ്യത. അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ്, അനലിറ്റിക്കൽ അതുമല്ലെങ്കിൽ ഓപ്പറേഷണൽ റോളുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
Discussion about this post

