കിൽഡെയർ: കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. കിൽഡെയർ ടൗണിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 40 വയസ്സുള്ള പുരുഷനാണ് ജീവൻ നഷ്ടമായത്.
ആർ445 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

