ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ പോൾ ഡർക്കന് മയോയിൽ അന്ത്യവിശ്രമം. വെസ്റ്റ്പോർട്ടിലുള്ള അഘവാലെ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്കരിക്കുക. ഇതിന് മുന്നോടിയായി സെന്റ് മേരീസ് ചർച്ചിൽ പ്രാർത്ഥന നടക്കും. വെള്ളിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾ. സംസ്കാരത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ പ്രാർത്ഥന നടന്നു. നിരവധി പേരാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.
ഈ മാസം 17 നാണ് പോൾ ഡർക്കൻ അന്തരിച്ചത്. 80 വയസ്സായിരുന്നു. 20 ഓളം ഗ്രന്ഥങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
Discussion about this post