ഡബ്ലിൻ: പ്രധാനമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് രാജിവച്ച ധനമന്ത്രി പാസ്കൽ ഡൊണഹോ. രാജിയ്ക്ക് പിന്നാലെ പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയാകുക എന്നതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം എന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പദവിയാണ് ഇപ്പോൾ തന്നെ തേടിവന്നിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചത്. നമ്മെ തേടിയെത്തുന്ന ഇത്തരം അവസരങ്ങൾ ഒരിക്കലും പാഴാക്കി കളയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു പാസ്കൽ ഡൊണഹോ രാജി പ്രഖ്യാപനം നടത്തിയത്. ലോക ബാങ്കിൽ പുതിയ പദവി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
Discussion about this post

