ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ പാരാ ഗ്ലൈഡർ അപകടത്തിൽപ്പെട്ടു. എനിസ്കില്ലനിലായിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകൾ ഉണ്ട്.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാരാഗ്ലൈഡർ ഹോട്ടലിന്റെ മേൽകൂരയിലേക്ക് വീഴുകയായിരുന്നു. ഹോട്ടലിന്റെ മേൽക്കൂരയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാംഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഇവർ അദ്ദേഹത്തെ രക്ഷിച്ച് വൈദ്യസഹായം നൽകുകയായിരുന്നു. ലോഫ് ഏൺ റിസോർട്ട് മേൽക്കൂരയിലായിരുന്നു പാരാഗ്ലൈഡർ അകപ്പെട്ടത്.
Discussion about this post

