ഡബ്ലിൻ: പെരെഗ്രിൻ ഫാൽക്കണുകളെ നിരീക്ഷിക്കാൻ നോർതേൺ അയർലന്റിൽ ഡ്രോണുകൾ വിന്യസിക്കും. ഇവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണുകൾ വിന്യസിച്ച് നിരീക്ഷിക്കുന്നത്. വടക്കൻ മേഖലയിൽ പെരെഗ്രിൻ ഫാൽക്കണെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലന്റ് നടപടി സ്വീകരിക്കുന്നത്.
വിഷം നൽകിയും വെടിവച്ചും , കെണിവച്ചും ഈ പക്ഷികളെ ആളുകൾ കൊല്ലുന്നുണ്ട്. മുട്ടകൾ മോഷ്ടിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇവയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ കൂടുകളും പ്രജനന മേഖലകളും പോലീസ് നിരീക്ഷിക്കും. ഓപ്പറേഷൻ റാപ്റ്റർ- പെരെഗ്രിൻ വാച്ച് എന്നാണ് ഈ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്.

