ഡെറി: കൗണ്ടി ഡെറിയിൽ കൗമാരക്കാരന് മർദ്ദനമേറ്റു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ബുച്ചർ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് കൗമാരക്കാർ തമ്മിൽ സംഘർഷം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് കൗമാരക്കാരനെ അവശനിലയിൽ കണ്ടത്. തുടർന്ന് പോലീസ് കൗമാരക്കാരനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്കാണ് കൗമാരക്കാരന് പരിക്കേറ്റത്.
Discussion about this post

