ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ ഷോപ്പ് അടച്ച് പൂട്ടുന്നതായി പ്രഖ്യാപിച്ച് പ്രമുഖ യോഗർട്ട് നിർമ്മാതാക്കളായ സ്പൂൺ സ്ട്രീറ്റ്. മറ്റൊരു സ്ഥലത്ത് ഷോപ്പ് ആരംഭിക്കുക ലക്ഷ്യമിട്ടാണ് സിറ്റി സെന്ററിലെ ഷോപ്പ് അടയ്ക്കുന്നത്. 2014 ൽ ആണ് വടക്കൻ അയർലൻഡിൽ സ്പൂൺ സ്ട്രീറ്റ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ അഞ്ച് സ്ഥലങ്ങളിൽ സ്പൂൺ സ്ട്രീറ്റ് പ്രവർത്തിക്കുന്നുണ്ട്.
തിങ്കളാഴ്ചയോടെ കെട്ടിടം പാട്ടത്തിനായി എടുത്ത കരാർ അവസാനിക്കും. അന്നേ ദിവസം തന്നെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. പുതിയ ഷോപ്പ് ബെൽഫാസ്റ്റിൽ തന്നെയാണ് ആരംഭിക്കുക.
Discussion about this post

