ബെൽഫാസ്റ്റ്: തൊഴിലിടങ്ങളിലെ അപകടമരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള ക്യാമ്പെയ്ന് തുടക്കം. പുതുതായി രൂപീകരിച്ച ഫാം സേഫ്റ്റി പാർടർഷിപ്പാണ് പരസ്യ ക്യാമ്പെയ്ന് തുടക്കം കുറിച്ചത്. പ്രായമായ കർഷകർക്കിടയിൽ ജോലി സംബന്ധമായ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 40 ലധികം കർഷകർ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്കുകൾ ഗുരുതരമായിരുന്നു. കർഷകരിൽ പ്രായം കൂടുന്തോഷം ശക്തി, സന്തുലിതാവസ്ഥ, പ്രതികരിക്കാനുള്ള ശേഷി എന്നിവ കുറയും. ഇത് കൃഷിയിടങ്ങളിൽ ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

