ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങൾക്കൊപ്പം മയക്കുമരുന്നും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സൗത്ത് ബെൽഫാസ്റ്റിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ഇൻഷൂറൻസ് ഇല്ലാത്ത വാഹനം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും ആയുധവും പിടിച്ചെടുത്തത്. എയർ റൈഫിളുകളും വെട്ടുകത്തിയും ആയിരുന്നു കണ്ടെടുത്തത്.
Discussion about this post

