ഡബ്ലിൻ: ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലെ ജീവനക്കാരെ ശ്വാസം മുട്ടിച്ച് അപായപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രോഗിയാണ് ജീവനക്കാരെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
മെയിൽ നഴ്സിനും ക്ലീനിംഗ് ജീവനക്കാരിയ്ക്കും നേരെ ആയിരുന്നു ആക്രമണം. മയക്കുമരുന്ന് കുത്തിവച്ചാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും ശരീരത്തിൽ ചതവുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തെ അപലപിച്ച് വിവിധ ആരോഗ്യസംഘടനകൾ രംഗത്ത് എത്തി.
Discussion about this post

