ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം. ചൊവ്വാഴ്ചവരെ അദ്ദേഹം അമേരിക്കയിൽ തുടരും.
മീഹോൾ മാർട്ടിൻ ഇന്ന് ഫിലാഡൽഫിയ നഗരം സന്ദർശിക്കും. ഇവിടെ വിവിധ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ടുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ചൊവ്വാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുന്ന മീഹോൾ മാർട്ടിൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണും.
Discussion about this post

