ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നതിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. വിഷയത്തിൽ മനസാക്ഷി വോട്ടെടുപ്പ് വേണമെന്നാണ് ഇവരുടെ ആവശ്യം. വാർ ബോണ്ടുകൾ വിൽക്കുന്നതിൽ സെൻട്രൽ ബാങ്കിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
വാർ ബോണ്ടുകൾ വിൽക്കുന്നതിൽ നിന്നും സെൻട്രൽ ബാങ്കിനെ സർക്കാർ തടയുന്നത് സംബന്ധിച്ചുള്ള പ്രമേയത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മനസാക്ഷി വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പലസ്തീൻ അനുകൂലികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
Discussion about this post