ഡബ്ലിൻ: അയർലൻഡിലെ കാർ പ്രേമികൾക്ക് മികച്ച അവസരം ഒരുക്കി ടെസ്ല. ടെസ്ല മോഡൽ വൈ സറ്റാൻഡേർഡ് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിലാണ് ഇതിനായുള്ള സൗകര്യം ടെസ്ല ഒരുക്കിയിരിക്കുന്നത്.
ഈ വരുന്ന 13, 14 തിയതികളിലാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം. ഡബ്ലിനിൽ ഡബ്ലിൻ 18 ലെ ബ്രാക്കൻ റോഡിലെ ടെസ്ല സെന്ററിലും മാൽഹൈഡ് റോഡിലെ ടെസ്ല സ്വാർഡ്സ് സെന്ററിലുമാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം ഉള്ളത്. കോർക്കിലെ ടെസ്ല കോർക്ക് സെന്ററിലെത്തിയും ടെസ്റ്റ് ഡ്രൈവ് എക്സ്പീരിയൻസ് ചെയ്യാം.
Discussion about this post

