ഡബ്ലിൻ: അയർലന്റിലെ തൊഴിലില്ലായ്മ വേതനം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി സർക്കാർ. ആനുകൂല്യം കൈപ്പറ്റുന്നവരിൽ മൂന്നിൽ ഒന്നും വിദേശ പൗരന്മാരാണ് എന്നാണ് സർക്കാർ വെളിപ്പെടുത്തൽ. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച ഒഫാലിയിലെ ഇൻഡിപെൻഡന്റ് ടിഡി കരോൾ നോളന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
അൺഎംപ്ലോയ്മെന്റ് അലവൻസ് പേയ്മെന്റുകൾ വാങ്ങുന്ന 31 ശതമാനം പേരും അയർലന്റുകാർ അല്ലെന്നാണ് വിവരം. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന 1,35,567 പേരിൽ 29 ശതമാനം പേർ മറ്റ് ദേശീയതകളിൽ നിന്നുള്ളവരാണ്. എന്നാൽ ഇവർ അയർലന്റിൽ ജനിച്ചവരോ അല്ലാത്തവരാണോ എന്നതിൽ വ്യക്തതയില്ല.
Discussion about this post

