ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീയിട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ബല്ലിനകില്ലി റോഡിലെ വീട്ടിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ 1.40 ഓടെ ആയിരുന്നു സംഭവം.
വീടിന് തീപിടിച്ചതായി ഫയർഫോഴ്സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തി തീ നിയന്ത്രണ വിധേയം ആക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിലുള്ള വ്യക്തിയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post

