ഡൊണഗൽ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ക്വാഡ് ഡ്രൈവർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് കൗണ്ടി ഡൊണഗലിൽ ആയിരുന്നു സംഭവം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ലെറ്റെർകെന്നി മേഖലയിൽ വച്ചായിരുന്നു ഇയാൾ പിടിയിലായത്. ഇയാളുടെ വാഹനത്തിൽ കുട്ടികളായ രണ്ട് യാത്രികർ ഉണ്ടായിരുന്നു. റോഡിലൂടെ വളരെ അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ഇയാളെ തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post

