കോർക്ക്: കോർക്കിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കുറ്റം ചുമത്തി. കൗമാരക്കാരനായ ഒരാൾക്കെതിരെയാണ് പോലീസ് കുറ്റം ചുമത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 19 വയസ്സ് പ്രായം തോന്നിയ്ക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. കുറ്റം ചുമത്തിയ കൗമാരക്കാരനെ ഇന്ന് കോർക്ക് സിറ്റി ജില്ലാ കോടതിയിൽ ഹാജരാക്കും. പിടിയിലായ രണ്ടാമനെ പോലീസ് കുറ്റം ചുമത്താതെ വിട്ടയച്ചു.
Discussion about this post

