ഡബ്ലിൻ: പൗരുഷത്തെക്കുറിച്ചുള്ള പരമ്പരാഗത ആശയങ്ങൾ പുരുഷന്മാരിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന് പഠനം. അന്താരാഷ്ട്ര പുരുഷ ദിനത്തിൽ വൈറ്റ് റിബൺ അയർലൻഡാണ് പുതിയ പഠനം പുറത്തിറക്കിയത്. വികാരങ്ങൾ മറച്ചുവയ്ക്കുമ്പോൾ പുരുഷന്മാർ വലിയ സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 68 ശതമാനം പേർ പുരുഷന്മാർ ദു:ഖം, ഭയം എന്നിവ പോലുള്ള വികാരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ്. 75 ശതമാനം പുരുഷന്മാരും ഇങ്ങനെ അഭിപ്രായപ്പെടുന്നു. ഈ വേളയിൽ വലിയ സമ്മർദ്ദമാണ് പുരുഷന്മാർ നേരിടുന്നത്. ലിംഗ സമത്വം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ഗവേഷണത്തിൽ പങ്കെടുത്ത 70 ശതമാനം പേരും സമ്മതിക്കുന്നുണ്ട്.

