വെക്സ്ഫോർഡ്: വെക്സ്ഫോർഡ് തീരത്ത് കരയ്ക്കടിഞ്ഞ ചരക്ക് കപ്പൽ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. നിലവിൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ക്രൂ അംഗങ്ങളെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു.
സംഭവസ്ഥലത്ത് ഐറിഷ് കോസ്റ്റ് ഗാർഡ് യൂണിറ്റും ഫിക്സ്ഡ്വിംഗ് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഐറിഷ് കോസ്റ്റ് ഗാർഡ് മാരിടൈം റെസ്പോൺസ് ടീമിന്റെ നിർദ്ദേശപ്രകാരം ഡബ്ലിനിലെ ഐറിഷ് കോസ്റ്റ് ഗാർഡിന്റെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്റർ വഴിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ബെൽജിയം പതാകയുള്ള ഫാസ്റ്റ് ജെഫ് എന്ന കപ്പലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കരയ്ക്കടിഞ്ഞത്. റോണി പോയിന്റിന് സമീപം ആയിരുന്നു കരയ്ക്കടിഞ്ഞത്. ആറ് ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവരെ ഡബ്ലിനിൽ എത്തിച്ച് ചികിത്സ നൽകി.

