ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ് ആക്ടിലെ 30ാം വകുപ്പ് പ്രകാരം ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച സമാന കേസിൽ 30 ഉം 40 ഉം വയസ്സുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 30 കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

