ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കിന്നെർഡ് അവന്യൂവിൽ ആയിരുന്നു സംഭവം. ഇവിടെ ഒരാൾക്ക് കത്തിക്കുത്തിൽ പരിക്കേറ്റതായുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ വ്യക്തിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

