ഡബ്ലിൻ: എടിഎമ്മുകളുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമം അയർലൻഡിൽ ഈ വാരം നിലവിൽ വരും. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിൽ ധനകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും എടിഎം മെഷീനുകൾ സ്ഥാപിക്കണമെന്നതാണ് പുതിയ വ്യവസ്ഥ.
ധനമന്ത്രിയായി ചുമതലയേറ്റ ശേഷം സൈമൺ ഹാരിസ് നടപ്പിലാക്കുന്ന ആദ്യ നടപടിയാണ് ഇത്. പുതിയ നിയമം ഈ വാരം തന്നെ നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ അദ്ദേഹം ഇന്ന് തന്നെ ഒപ്പുവയ്ക്കും. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച നിയമം ഒയിറിയാച്ച്ടാസ് പാസാക്കിയത്.
Discussion about this post

