ഡബ്ലിൻ: കൗണ്ടി ടിപ്പററിയിലുളള സെന്റ് കുറിയാക്കോസ് ദേവാലയത്തിൽ നഴ്സുമാരെ ആദരിച്ചു. മെയ് 18 ഞായറാഴ്ചയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അയർലന്റിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം ഇടവകയാണ് ടിപ്പററി പള്ളി.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ.ജോൺ സാമുവൽ കാർമികത്വം വഹിച്ചു. വികാരി ഫാ. നൈനാൻ കുറിയാക്കോസ്, ഫാ.ജോൺ സാമുവൽ (കല്ലട വലിയപള്ളി അസിസ്റ്റൻറ് വികാരി), ട്രസ്റ്റി ബിനു തോമസ്, സെക്രട്ടറി പ്രദീപ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.
Discussion about this post

