ഡബ്ലിൻ: ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ടെസ്കോ. അടുത്ത വർഷം ജനുവരി മുതൽ ഉയർന്ന ശമ്പളം ജീവനക്കാർക്ക് നൽകി തുടങ്ങും. ശമ്പളത്തിൽ 1 മുതൽ 3 ശതമാനത്തിന്റെ വരെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ സൂപ്പർമാർക്കറ്റിന്റെ ശരാശരി മണിക്കൂർ വേതനം 18.13 യൂറോ ആയി ഉയർത്തും.
നിലവിൽ 13,500 ലധികം സ്ഥിരം ജീവനക്കാരാണ് ടെസ്കോയ്ക്ക് അയർലൻഡിൽ ഉള്ളത്. ഇതിന് പുറമേ താത്കാലിക ജീവനക്കാരും കമ്പനിയ്ക്ക് ഉണ്ട്. ശമ്പളത്തോട് ഒപ്പം ജീവനക്കാരുടെ ജോലി സമയത്തിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി മൂന്ന് മില്യൺ യൂറോയുടെ നിക്ഷേപവും പ്രഖ്യാപിച്ചു.
Discussion about this post

