ഡബ്ലിൻ: അയർൻഡിൽ പുതുവത്സര ദിനത്തിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇന്നും അടുത്ത ദിവസങ്ങളിലും കൊടുംതണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്.
പലയിടങ്ങളിലും ഐസിന് സാധ്യതയുണ്ട്. മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. വടക്ക്- വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കും മഞ്ഞ് വീഴ്ച അനുഭവപ്പെടുക. ഈ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില നാല് മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
Discussion about this post

