ഡബ്ലിൻ: സമുദ്ര മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് ഐറിഷ് ഗതാഗതവകുപ്പ്. മറൈൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകിയിരിക്കുന്നത്. ഐറിഷ് സമുദ്രാതിർത്തിയിലെ അപകടങ്ങൾ, ഐറിഷ് ബോട്ടുകൾ ഉൾപ്പെട്ടിട്ടുള്ള മറ്റ് സമുദ്ര മേഖലയിലെ അപകടങ്ങൾ എന്നിവയായിരിക്കും പുതിയ വിഭാഗം അന്വേഷിക്കുക.
ഇന്നലെ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെ സുരക്ഷയെ മുൻ നിർത്തിക്കൊണ്ടാണ് തീരുമാനം. നേരത്തെ ഇത്തരം അന്വേഷണങ്ങൾക്കായി മറൈൻ കാഷ്വാലിറ്റി ഇൻവെസ്റ്റിഗേഷൻ ബോർഡ് ഉണ്ടായിരുന്നു. പുതിയ യൂണിറ്റ് ഇതിന് പകരമാകും.
Discussion about this post

