ഡബ്ലിൻ: അയർലൻഡിൽ ഇന്ധന നികുതി വർധിക്കാൻ സാധ്യത. പെട്രോളിനും ഡീസലിനും വില നാല് മുതൽ ആറ് ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങളാണ് വിലവർധനവിന് കാരണം ആകുന്നത്. ഇത് പുന:പരിശോധിക്കണമെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡിന്റെ സിഇഒ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിന്യൂവബിൾ ഫ്യുവൽ ഒബ്ലിഗേഷൻ ( ആർടിഎഫ്ഒ ) മാറ്റങ്ങളും ഇന്ധന വിലയിൽ വർധനവ് സൃഷ്ടിക്കും. നാല് ശതമാനത്തിന്റെ വിലവർധനവ് ആകും ഇതേ തുടർന്ന് ഉണ്ടാകുക. ഡീസലിനും പെട്രോളിനും ബെറ്റർ എനർജി ലെവിയും വാറ്റും വർധിപ്പിക്കുന്നത് ലിറ്ററിന് ഒരു ശതമാനം കൂടി വില ഉയരുന്നതിലേക്ക് നയിക്കും.
Discussion about this post

