കാർലോ: കാർലോയിൽ പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറ വെള്ളിയാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങും. ഉച്ചയ്ക്ക് 12 മണി മുതൽ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സ്പീഡ് ക്യാമറകളുടെ എണ്ണം ഏഴായി. ബാരിസ്ടൗണിനും വെലവിറ്റ്സ്ടൗണിനും ഇടയിലുള്ള എൻ80 യിൽ ആണ് പുതിയ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ വേഗപരിധി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾക്ക് 160 യൂറോ ഫിക്സ്ഡ് ചാർജ് നോട്ടീസും ലൈസൻസിൽ മൂന്ന് പെനാൽട്ടി പോയിന്റുകളും ലഭിക്കും.
Discussion about this post

