ഡബ്ലിൻ: വാട്സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി പോലീസ്. വാട്സ് ആപ്പിൽ നിങ്ങളുടെ കുട്ടികളുടേത് എന്ന പേരിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് പോലീസ് നിർദ്ദേശിച്ചു. പണവും വ്യക്തിവിവരങ്ങളും തട്ടിയെടുക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം.
കിൽക്കെന്നിയിലെ ഉദ്യോഗസ്ഥന് കുട്ടിയുടെ പേരിൽ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തന്റെ കുട്ടി പുതിയ ഫോൺ വാങ്ങിയിട്ടുണ്ടെന്നും ഈ നമ്പർ വാട്സ് ആപ്പിൽ ചേർക്കണം എന്നും സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു സന്ദേശം. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഉടനെ പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post

