ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ആവിഷ്കരിക്കുന്ന ഗതാഗത പരിഷ്കരണ പദ്ധതിയുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ. ഞായറാഴ്ച മുതലാണ് നഗരത്തിൽ പുതിയ പരിഷ്കരണങ്ങൾ നിലവിൽ വന്നത്. ഇന്ന് മുതൽ നഗരത്തിലെ ചില ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ട്.
ഇനി മുതൽ വെസ്റ്റ്ലന്റ് റോഡിൽ നിന്നും പിയേഴ്സ് സ്ട്രീറ്റിലേക്കുള്ള ലെഫ്റ്റ് ടേണിലൂടെ സ്വകാര്യവാഹനങ്ങൾക്ക് പോകാൻ കഴിയില്ല. പൊതുഗതാഗതത്തിനും സൈക്കിൾ യാത്രികർക്കും വേണ്ടി മാത്രമാണ് ഈ റോഡ് ഉള്ളത്. സ്വകാര്യ വാഹനങ്ങൾക്ക് വലത് ഭാഗത്തുകൂടിയുള്ള പുതിയ ടു വേ സംവിധാനത്തിലൂടെ സഞ്ചരിക്കാം.
Discussion about this post

