കിൽഡെയർ: കിൽഡെയറിൽ പുതിയ സൈക്കിൾ ലൈൻ വരുന്നതിനെതിരെ പ്രദേശവാസികളും വ്യാപാരികളും. പുതിയ പാത വലിയ സുരക്ഷാപ്രശ്നത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർപ്പുമായി രംഗത്ത് എത്തിയത്. അതേസമയം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ലൈൻ നിർമ്മിക്കുന്നത് എന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (ടിഐഐ) അറിയിച്ചു.
മൂൻ, തിമോലിൻ ഗ്രാമങ്ങൾക്കിടയിൽ ആർ488 ലാണ് പുതിയ ലൈൻ നിർമ്മിക്കുന്നത്. മൂന്ന് കിലോമീറ്ററാണ് പാതയുടെ നീളം. ഇതിന്റെ നിർമ്മാണത്തിനായി 1.6 മില്യൺ യൂറോയാണ് ചിലവ് വരുക. പ്രദേശത്ത് കർഷകരും വ്യാപാരികളുമായി 300 ലധികം പേർ താമസിക്കുന്നുണ്ട്. പുതിയ പദ്ധതി പ്രദേശത്തെ റോഡ് കൂടുതൽ അപകടകരമാകുന്നതിന് കാരണമാകും എന്നാണ് ഇവർ പറയുന്നത്.

