വാട്ടർഫോർഡ്: എൻസിടി ടെസ്റ്റ് സെന്ററിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനെതിരെ ടിഡി പോൾ മർഫി നൽകിയ അപേക്ഷ തള്ളി. ആസൂത്രണ കമ്മീഷന് മുൻപാകെ മർഫി നൽകിയ അപേക്ഷയാണ് തള്ളിയത്. പ്രവർത്തന സമയം വർധിപ്പിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്ന് ആയിരുന്നു മർഫിയുടെ വാദം.
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലാണ് എൻസിടി സെന്റർ ഉടമകളായ അപ്പലസ് ഇൻസ്പെക്ഷൻ സർവ്വീസ് ലിമിറ്റഡിന് പ്രവർത്തി സമയം വർധിപ്പിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൗൺസിലിന്റെ തീരുമാനം കമ്മീഷൻ ശരിവച്ചു. 66 മണിക്കൂർ ആയിരുന്നു സെന്ററിന്റെ പ്രവർത്തന സമയം. ഇത് 81 ആക്കിയാണ് ഉയർത്തിയിരിക്കുന്നത്.
Discussion about this post

