ഡബ്ലിൻ: നാഷണൽ സ്ലോ ഡൗൺ ദിനത്തിൽ വേഗപരിധി ലംഘിച്ചത് 676 പേർ. ഇതിൽ ഒരാൾ 50 km/h മേഖലയിൽ മണിക്കൂറിൽ 118 km/h വേഗതയിൽ സഞ്ചരിച്ചതായി കണ്ടെത്തി. അതേസമയം അയർലൻഡിൽ പോലീസിന്റെ കർശന റോഡ് പരിശോധന തുടരുകയാണ്.
ഇന്നലെയായിരുന്നു നാഷണൽ സ്ലോ ഡൗൺ ദിനമായി ആചരിച്ചത്. പോലീസും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായിട്ടായിരുന്നു റോഡുകളിൽ പരിശോധന. ഗോസേഫ് മൊബൈലും സുരക്ഷാ ക്യാമറകളും ഉപയോഗിച്ചായിരുന്നു പോലീസ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
Discussion about this post

