ഡബ്ലിൻ: ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാഹനം ഡി ഫ്രോസ്റ്റ് ചെയ്യാൻ വഴിയരികിൽ അശ്രദ്ധമായി നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചു. നിയമലംഘനം നടത്തിയാൽ കർശന ശിക്ഷയായിരിക്കും ലഭിക്കുക.
തണുപ്പ് കാലത്ത് വാഹനം ചൂടാക്കാൻ എൻജിൻ ഓൺ ആക്കി വഴിയരികിൽ നിർത്തിയിടുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ഓർമ്മപ്പെടുത്തൽ. ഇങ്ങനെ ചെയ്താൽ ആയിരം മുതൽ രണ്ടായിരം യൂറോ വരെ പിഴയായി ഈടാക്കുമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

