ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയരും. സെൻട്രൽ ബാങ്ക് ഈ ആഴ്ച പ്രധാന പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മോർട്ട്ഗേജ് പലിശ നിരക്കുകളും ഉയരുന്നത്. ഇത് 1,10,000 ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കളെ ബാധിക്കും.
ബ്ലൂംബെർഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ഈ വാരം ബാങ്ക് പലിശ നിരക്ക് കാൽശതമാനം പോയിന്റ് ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ആഗോള പണ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് പലിശനിരക്ക് കൂട്ടാനുള്ള ബാങ്കിന്റെ തീരുമാനം. 2023 ന് ശേഷമുള്ള ആദ്യത്തെ വർധനവാണ് ഇത്.
Discussion about this post

