ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പ്രതിഷേധിച്ച് സ്ത്രീകളും പെൺകുട്ടികളും. എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് മെച്ചപ്പെട്ട പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ നിന്ന് ലെയ്ൻസ്റ്റർ ഹൗസിലേക്ക് ഇവർ പ്രതിഷേധ റാലിയും നടത്തി.
അയർലൻഡിൽ എൻഡോമെട്രിയോസിസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം ഉണ്ട്. എന്നാൽ ചികിത്സാ സാധ്യതകൾ കുറവാണ്. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയിൽ നൂറ് കണക്കിന് പേർ പങ്കാളികളായി. ചില പുരുഷന്മാരും പ്രതിഷേധത്തിന്റെ ഭാഗമായത് ആനന്ദിപ്പിക്കുന്ന കാഴ്ചയായി.
Discussion about this post

