ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കുറ്റം ചുമത്തി. 12 പേർക്കെതിരെ കൂടിയാണ് കോടതി കുറ്റം ചുമത്തിയത്. കഴിഞ്ഞ ദിവസം ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിൽ ഇതുവരെ 19 അറസ്റ്റുകളാണ് പോലീസ് രേഖപ്പെടുത്തിയത്. 21 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ബെൽഫാസ്റ്റിൽ പ്രക്ഷോഭത്തിന് അയവുവന്നിട്ടുണ്ട്.
Discussion about this post

