ഡബ്ലിൻ: അയർലൻഡിന്റെ പ്രതിരോധത്തിലും സുരക്ഷയിലും സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എംപ്ലോയേഴ്സ് ഗ്രൂപ്പായ ഐബെക്. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ഡ്രോണുകൾ എത്തിയ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധത്തിലുള്ള ദുർബലതകൾ ഗൗരവമേറിയതാണെന്നും ഐബെക് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധ രംഗവും ബിസിനസും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. അയർലൻഡിന് സ്വയവും രാജ്യത്തെ ബിസിനസും സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും ഐബെക് കൂട്ടിച്ചേർത്തു.
Discussion about this post

