മഡ്രിഡ്/ ഡബ്ലിൻ: സ്പെയിലിനെ മാഡ്രിലിൽ ടാക്സി ഇടിച്ച് മരിച്ച ഐറിഷ് പൗരനെ തിരിച്ചറിഞ്ഞു. ഡബ്ലിൻ സ്വദേശിയും 52 കാരനുമായ ലിയാം ഡോണോഗ് ആണ് മരിച്ചത്. പ്രിസൺ ഓഫീസർ ആണ് അദ്ദേഹം.
വെസ്റ്റ് വിംഗിലെ മൗണ്ട്ജോയ് പ്രിസണിലെ ഓഫീസർ ആയിട്ടായിരുന്നു അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം അർഗൻസുവേല ജില്ലയിലെ റോണ്ട ഡി ടോളിഡോ തെരുവിൽ വച്ചായിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അദ്ദേഹത്തെ ടാക്സി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ച് കടക്കാൻ പാടില്ലാത്ത മേഖലയിലൂടെ ആയിരുന്നു അദ്ദേഹം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മാഡ്രിഡ് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

