ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റവാളിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
ബല്ലിനാകുറ വെസ്റ്റിലെ ലെനിഹാൻ അവന്യൂവിലെ തോമസ് ഒ നീലിനാണ് പരിക്കേറ്റത്. ഇയാൾ താമസിക്കുന്ന വീടിന് പുറത്താണ് സംഭവം നടന്നത്. പരിക്കേറ്റ ഇയാളെ പിന്നീട് ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

