ലൗത്ത്: കൗണ്ടി ലൗത്തിൽ അനധികൃമായി കടൽപ്പായൽ വിളവെടുപ്പ് നടത്തുന്നതായി കണ്ടെത്തൽ. കാർലിംഗ്ഫോർഡ് ലോഫിലാണ് സംഭവം. അനധികൃത വിളവെടപ്പ് സംബന്ധിച്ച് ഒരു ഡസനിലധികം റിപ്പോർട്ടുകളാണ് അധികൃതർക്ക് ലഭിച്ചത്. അയർലൻഡിന്റെ സമുദ്ര മേഖല നിയന്ത്രണ ഏജൻസിയായ എംഎആർഎ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 2023 ൽ സ്ഥാപിതമായ എംആർഎ കടൽപ്പായൽ വിളവെടുപ്പ് പോലുള്ള പ്രവർത്തനങ്ങൾക്ക് ലൈസൻസുകൾ നൽകുന്ന സ്ഥാപനമാണ്.
കാർലിംഗ്ഫോർഡ് ലോഫിൽ അനധികൃത കടൽപ്പായൽ വിളവെടുപ്പുമായി ബന്ധപ്പെട്ട് 16 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഈ വിളവെടുപ്പുകൾക്കൊന്നും തന്നെ ലൈസൻസുകൾ ഇതുവരെ നൽകിയിട്ടില്ല. നിലവിൽ മേഖലയിൽ നിന്നും കടൽപ്പായൽ വിളവെടുപ്പിനായി അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് എംഎആർഎ വ്യക്തമാക്കുന്നത്.

