ഡബ്ലിൻ: പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ഫിലിപ്പ് കെയ്ൻസിന്റെ അമ്മ ആലീസ് കെയ്ൻസ് അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പിന്നീട് സംസ്കരിക്കും.
അയർലൻഡിൽ വലിയ കോളിളക്കം ഉണ്ടാക്കിയ തിരോധാന കേസ് ആണ് ഫിലിപ്പ് കെയ്ൻസിന്റേത്. 1986 ൽ ഒക്ടോബർ 23 ന് ആയിരുന്നു സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഫിലിപ്പിനെ കാണാതെ ആയത്. സംഭവം നടക്കുമ്പോൾ 13 വയസ്സ് ആയിരുന്നു ഫിലിപ്പിന്റെ പ്രായം. സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും ഫിലിപ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post

