ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ വലിയ ആശങ്കയാണ് പോലീസ് പങ്കുവയ്ക്കുന്നത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് ഡബ്ലിൻ 9 ലെ സ്വോർഡ്സ് റോഡിൽ നിന്നും പെൺകുട്ടിയെ കാണാതെ ആയത്.
16 കാരിയായ ജെസിക ഫിലിപ്പാച്ചെയെ ആണ് കാണാതായത്. മൂന്ന് ദിവസമായി നീളുന്ന തിരച്ചിലിനൊടുവിലും പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ലെതർ ജാക്കറ്റും പിങ്ക് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടുമാണ് ജെസിക ധരിച്ചിരുന്നത്. വെള്ള നിറത്തിലുള്ള ഷൂസും ധരിച്ചിരുന്നു.
5 അടി 3 ഇഞ്ചാണ് ജെസികയുടെ ഉയരം. കറുത്ത മുടിയും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമാണ് പെൺകുട്ടിയ്ക്കുള്ളത്.

