ഡബ്ലിൻ: ഒരു വർഷം മുൻപ് കാണാതായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ദ്രോഗെഡ സ്വദേശി ആന്റണി ഹാൻലോണിനായുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
2024 ഡിസംബറിൽ ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. അന്ന് ആന്റണി ഹാൻലോണിന് 39 വയസ്സായിരുന്നു. ഇപ്പോൾ 40 തികഞ്ഞിരിക്കാമെന്ന് പോലീസ് വ്യക്തമാക്കി. ഡിസംബർ 3 ന് ദ്രോഗെഡയിൽ ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം പങ്കെടുത്തതായി വിവരം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

