കിൽഡെയർ: ഡബ്ലിനിൽ നിന്നും കാണാതായ ട്രെവർ ഡീലിയ്ക്കായി പുതിയ അപേക്ഷയുമായി പോലീസ്. ഡീലിയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡീലിയെ കാണാതായി 25 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് അഭ്യർത്ഥനയുമായി പോലീസ് എത്തിയിരിക്കുന്നത്.
കിൽഡെയറിലെ നാസ് സ്വദേശിയാണ് 22 കാരനായ ഡീലി. ഡബ്ലിനിലെ ബോൾസ്ബ്രിഡ്ജിലെ സെർപെന്റൈൻ അവന്യൂവിലാണ് താമസിച്ചിരുന്നത്. 2000 ഡിസംബർ 8 ന് ഹിൽട്ടൺ ഹോട്ടലിൽ തന്റെ ജോലിസ്ഥലത്തെ ക്രിസ്മസ് പാർട്ടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹത്തെ കാണാതെ ആകുകയായിരുന്നു.
Discussion about this post

